Sunday, December 17, 2006

നമ്മുടെ ഗതികേട്‌!

നമ്മുടെ ഒരു എം. എല്‍. എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം, അദ്ദേഹത്തിന്‌ ടി. വി. ചാനലുകളെക്കുറിച്ചുള്ള അറിവിന്റെ പ്രകടനമായിരുന്നു. അദ്ദേഹം സ്ഥിരമായി കാണാറുള്ള `ഫാവറൈറ്റ്‌ ചാനല്‍` ഫാഷന്‍ ടി. വി. യാണ്‌. ആ ചാനലില്‍ സ്ലിം ബ്യൂട്ടികളായ യുവതികള്‍ വസ്ത്രമുരിഞ്ഞ്‌ ക്യാറ്റ്‌വാക്ക്‌ നടത്തുന്നത്‌ നമ്മുടെ എം. എല്‍. എ. തന്മയത്വത്തോടു കൂടി അവതരിപ്പിച്ചു എന്നാണ്‌ പത്രവാര്‍ത്ത ! സാധാരണ പ്രസംഗങ്ങളില്‍ ഐ. ടി. വിഷയങ്ങള്‍ പറയാന്‍ മിടുക്ക്‌ കാട്ടാറുള്ള ടിയാന്റെ ഉള്ളിലിരിപ്പ്‌ ജനത്തെ അമ്പരിപ്പിച്ചിട്ടുണ്ടാകാം.

കുറ്റം പറയരുതല്ലോ, പോലീസ്‌ അക്കാദമിയില്‍ യുവതികളായ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട്‌ ചെയ്തതുമായി ബന്ധപ്പെട്ട്‌ ചില പരാധികളുണ്ടായത്‌ സഭയില്‍ ഉന്നയിക്കുകയായിരുന്നു എം. എല്‍. എ. യുവതികളെ പോലീസ്‌ സേനയില്‍ എടുക്കുവാന്‍ ദേഹപരിശോധന നടത്തിയ ഡോക്ടര്‍ പൂര്‍ണ്ണനഗ്നകളാക്കി ശരീരത്തിലെ നിമ്നോന്നതികള്‍ പരിശോധിച്ഛു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഡോക്ടറെ സഹായിക്കാന്‍ ഒരു വനിതാ പോലീസ്‌ ഓഫീസര്‍ കൂട്ടു നില്‍ക്കുകയും ചെയ്തുവത്രേ ! പോലീസിലെ ജോലിയുടെ സേമ്പിള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ മുന്‍ കൂട്ടി നല്‍കിയ ഡോക്ടറേയും വനിതാ പോലീസ്‌ ഓഫീസറേയും നമുക്ക്‌ അഭിനന്ദിക്കാം. കോഴിക്കോട്‌ സിറ്റി പോലീസ്‌ ക്വോര്‍ട്ടേഴ്സില്‍ ഈയിടെ നടന്ന പെണ്‍ വണിഭ കഥകള്‍ ഇതില്‍ ചേര്‍ത്ത്‌ വായിച്ചാല്‍ കേരളത്തിന്റെ ഏകദേശ രൂപമായി.

നമ്മുടെ ടെന്നിസ്‌ താരം മഹേഷ്‌ ഭൂപതി ദോഹയിലേക്ക്‌ പോകുന്നതിന്ന്‌ ഏതാനും ആഴ്ചകള്‍ മുമ്പ്‌ ഒരു പ്രഖ്യാപനം നടത്തി. ദോഹ ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ലെന്നായിരുന്നു അത്‌. കാരണം, ഇന്ത്യന്‍ ടെന്നിസ്‌ റാണി സാനിയയെ ഡബിള്‍സ്‌ കളിക്കാന്‍ കൂട്ട്‌ കിട്ടിയില്ല, ലിയാണ്ടര്‍ പെയ്‌സിനു അതു സാധിക്കുകയും ചെയ്തു ! നോക്കണേ, കളിക്കളവും ഇതില്‍ നിന്ന്‌ മുക്തമല്ലെന്നു സാരം.

No comments: