Wednesday, December 20, 2006

സ്ത്രീപീഢനം - ഒരു മറുമൊഴി

സ്ത്രീപീഢനാരോപണത്തെത്തുടര്‍ന്ന്‌ മദ്ധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു. ബന്ധുവായ സ്ത്രീയുടെ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌കേസിലുള്‍പെട്ട കൊടുങ്ങല്ലൂര്‍ ഏറിയാട്‌ അത്താണി പതുപ്പള്ളി കുഞ്ഞുമൊയ്തീന്‍(52) ആണ്‌ ആത്മഹത്യ ചെയ്തത്‌. സ്ത്രീയുടെ പരാതിപ്രകാരം കേസെടുത്ത മതിലകം പോലീസ്‌ കുഞ്ഞുമൊയ്തീനെ കോടതിയില്‍ ഹാജരാക്കുകയും, ജാമ്യം നേടിയ അദ്ദേഹം മാനസികപീഢനത്തെപ്പറ്റി സുഹൃത്തുക്കളോട്‌ പറയുകയും ചെയ്തിരുന്നു.വിപ്ലവപാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്ന കുഞ്ഞുമൊയ്തീന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയക്കുകയും പരാതി നല്‍കിയ സ്ത്രീയുടെ ഭര്‍ത്താവിന്‌ കത്തെഴുതി വെക്കുകയും ചെയ്ത ശേഷമാണ്‌ ആത്മഹത്യ ചെയ്തത്‌. സ്ത്രീപീഢനാരോപണം താങ്ങാന്‍ കഴിയില്ലെന്നും ഈ അനീതിയെ നേരിടാന്‍ തന്റെ ജീവന്‍ സമര്‍പ്പിക്കുന്നുവെന്നും കത്തില്‍ പറയുന്നു. (മനോരമ വാര്‍ത്തയില്‍ നിന്ന്‌)
*************
ഭര്‍ത്താവിനെ തലക്കടിച്ചു കൊന്നു.ഭര്‍ത്താവിനെ തലക്കടിച്ചു കൊന്ന യുവതി ഒരു രാത്രി മുഴുവന്‍ ജഡത്തിന്‌ കാവലിരുന്നു. തൃശൂര്‍ ജില്ലയില്‍ എരുമപ്പെട്ടി സ്റ്റേഷന്‍ പരിധിയിലാണ്‌ സംഭവം. ഭാര്യയുമായി വഴക്കിട്ട തിപ്പല്ലൂര്‍ കൊടങ്ങാടത്ത്‌ മുരളീധരന്‍(40) ആണ്‌ ഭാര്യ രാജി(34)യുടെ ക്രോധത്തിനിരയായത്‌. ചിരവ കൊണ്ട്‌ തലക്കടിയേറ്റ്‌ വീണ മുരളീധരനെ വീണ്ടും പല തവണ തലക്കടിക്കുകയായിരുന്നു. മക്കള്‍ നിര്‍ബന്ധിച്ചിട്ടും ആസ്പത്രിയില്‍ കൊണ്ടുപോകാന്‍ ഭാര്യ കൂട്ടാക്കിയില്ല. ഉച്ചക്ക്‌ അടിയേറ്റ്‌ വീണ മുരളീധരന്‍ രക്തം വാര്‍ന്ന്‌ വൈകീട്ടോടെ മരിക്കുകയായിരുന്നു. രാത്രി മുഴുവന്‍ കാവലിരുന്ന ശേഷം, പിറ്റേന്ന്‌ രാജി സ്റ്റേഷനില്‍ ചെന്ന്‌ സംഭവം വിവരിച്ചു. (ചന്ദ്രിക വാര്‍ത്തയില്‍ നിന്ന്‌)

Sunday, December 17, 2006

നമ്മുടെ ഗതികേട്‌!

നമ്മുടെ ഒരു എം. എല്‍. എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം, അദ്ദേഹത്തിന്‌ ടി. വി. ചാനലുകളെക്കുറിച്ചുള്ള അറിവിന്റെ പ്രകടനമായിരുന്നു. അദ്ദേഹം സ്ഥിരമായി കാണാറുള്ള `ഫാവറൈറ്റ്‌ ചാനല്‍` ഫാഷന്‍ ടി. വി. യാണ്‌. ആ ചാനലില്‍ സ്ലിം ബ്യൂട്ടികളായ യുവതികള്‍ വസ്ത്രമുരിഞ്ഞ്‌ ക്യാറ്റ്‌വാക്ക്‌ നടത്തുന്നത്‌ നമ്മുടെ എം. എല്‍. എ. തന്മയത്വത്തോടു കൂടി അവതരിപ്പിച്ചു എന്നാണ്‌ പത്രവാര്‍ത്ത ! സാധാരണ പ്രസംഗങ്ങളില്‍ ഐ. ടി. വിഷയങ്ങള്‍ പറയാന്‍ മിടുക്ക്‌ കാട്ടാറുള്ള ടിയാന്റെ ഉള്ളിലിരിപ്പ്‌ ജനത്തെ അമ്പരിപ്പിച്ചിട്ടുണ്ടാകാം.

കുറ്റം പറയരുതല്ലോ, പോലീസ്‌ അക്കാദമിയില്‍ യുവതികളായ ഉദ്യോഗാര്‍ഥികളെ റിക്രൂട്ട്‌ ചെയ്തതുമായി ബന്ധപ്പെട്ട്‌ ചില പരാധികളുണ്ടായത്‌ സഭയില്‍ ഉന്നയിക്കുകയായിരുന്നു എം. എല്‍. എ. യുവതികളെ പോലീസ്‌ സേനയില്‍ എടുക്കുവാന്‍ ദേഹപരിശോധന നടത്തിയ ഡോക്ടര്‍ പൂര്‍ണ്ണനഗ്നകളാക്കി ശരീരത്തിലെ നിമ്നോന്നതികള്‍ പരിശോധിച്ഛു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഡോക്ടറെ സഹായിക്കാന്‍ ഒരു വനിതാ പോലീസ്‌ ഓഫീസര്‍ കൂട്ടു നില്‍ക്കുകയും ചെയ്തുവത്രേ ! പോലീസിലെ ജോലിയുടെ സേമ്പിള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ മുന്‍ കൂട്ടി നല്‍കിയ ഡോക്ടറേയും വനിതാ പോലീസ്‌ ഓഫീസറേയും നമുക്ക്‌ അഭിനന്ദിക്കാം. കോഴിക്കോട്‌ സിറ്റി പോലീസ്‌ ക്വോര്‍ട്ടേഴ്സില്‍ ഈയിടെ നടന്ന പെണ്‍ വണിഭ കഥകള്‍ ഇതില്‍ ചേര്‍ത്ത്‌ വായിച്ചാല്‍ കേരളത്തിന്റെ ഏകദേശ രൂപമായി.

നമ്മുടെ ടെന്നിസ്‌ താരം മഹേഷ്‌ ഭൂപതി ദോഹയിലേക്ക്‌ പോകുന്നതിന്ന്‌ ഏതാനും ആഴ്ചകള്‍ മുമ്പ്‌ ഒരു പ്രഖ്യാപനം നടത്തി. ദോഹ ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ലെന്നായിരുന്നു അത്‌. കാരണം, ഇന്ത്യന്‍ ടെന്നിസ്‌ റാണി സാനിയയെ ഡബിള്‍സ്‌ കളിക്കാന്‍ കൂട്ട്‌ കിട്ടിയില്ല, ലിയാണ്ടര്‍ പെയ്‌സിനു അതു സാധിക്കുകയും ചെയ്തു ! നോക്കണേ, കളിക്കളവും ഇതില്‍ നിന്ന്‌ മുക്തമല്ലെന്നു സാരം.

Tuesday, December 12, 2006

സ്ത്രീ പീഢനം

സ്ത്രീ പീഢനം - വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു. ഭരണകൂടങ്ങള്‍ നിയമമുണ്ടാക്കുന്നു. ബുദ്ധിജീവികള്‍ പേനയുന്തുന്നു. രാഷ്ട്രീയക്കാര്‍ മുദ്രാവാക്യം മുഴക്കുന്നു. ചാനലുകള്‍ പീഢന കഥകള്‍ ആഘോഷിക്കുന്നു. നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കാന്‍ മീഡിയകള്‍ മത്സരിക്കുന്നു. ആരാണ്‌ ഇര? ആണോ പെണ്ണോ?ഭരണമേളകളില്‍ ഉല്‍ഘാടനത്തിനും തറക്കല്ലിടാനും മന്ത്രിക്ക്‌ നെറ്റിപ്പട്ടം കെട്ടിയ ആനയും ഇരുഭാഗത്തും താലപ്പൊലിയുമായി സെറ്റ്‌ സാരിയുടുത്ത പെണ്ണുങ്ങളും! നാട മുറിക്കാന്‍ കത്രിക തളികയില്‍ നല്‍കാനും പെണ്ണ്‌! അംഗനവാടി ടീച്ചര്‍മാര്‍ക്ക്‌ ജില്ലാതല പരിപാടികളില്‍ ചുവപ്പ്‌ ജാക്കറ്റും സെറ്റ്‌ മുണ്ടും നിര്‍ബന്ധം!സഹകരണവാരാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ പെണ്ണിനെ റോഡിലൂടെ വേഷം കെട്ടിക്കുന്നു. സ്ഥാപനങ്ങളും സംഘടനകളും ചടങ്ങുകള്‍ കേമമാക്കാനും ആശ്രയിക്കുന്നത്‌ പെണ്ണഴകിനെ. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാമ്രാജ്യത്വ ശക്തികളും സോഷ്യലിസ്റ്റും ഉപയോഗിക്കുന്നത്‌ അത്‌ തന്നെ. സ്ത്രീ നഗ്നത മേപ്പൊടി ചേര്‍ക്കാതെ കമ്പോളമില്ല. മാസികയും വാരികയും മ്യൂസിക്‌ ആല്‍ബങ്ങളും എല്ലാം സ്ത്രീമയം. വഴിനടക്കണമെങ്കില്‍ ഇരുപുറവും സ്ത്രീ നഗ്നത കണ്ടേ പറ്റൂ! അല്ല ആസ്വദിച്ചേ പറ്റൂ!നമ്മുടെ പെണ്ണുങ്ങള്‍ ആടാന്‍ തയ്യാര്‍, ആരുടെ കൂടെയും കൂടാന്‍ തയ്യാര്‍. എന്നെ പീടിപ്പിച്ചോളൂ എന്നു വിളിച്ചു പറയുന്ന വേഷവും ആട്ടവും നോട്ടവും. കമ്പോളവും സാഹിത്യവും സിനിമയും മത്സരിക്കുന്നു, ബഹുഘോഷം. ആണിനെ ചൂണ്ടയിടാനുള്ള വേലത്തരങ്ങള്‍! സ്ത്രീ പീഢനങ്ങള്‍ വ്യാപകം. ആരാണ്‌ ഇര? ആണോ പെണ്ണോ?
ഇത്‌ അമിതമൊഴി