Tuesday, December 12, 2006

സ്ത്രീ പീഢനം

സ്ത്രീ പീഢനം - വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നു. ഭരണകൂടങ്ങള്‍ നിയമമുണ്ടാക്കുന്നു. ബുദ്ധിജീവികള്‍ പേനയുന്തുന്നു. രാഷ്ട്രീയക്കാര്‍ മുദ്രാവാക്യം മുഴക്കുന്നു. ചാനലുകള്‍ പീഢന കഥകള്‍ ആഘോഷിക്കുന്നു. നിറം പിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കാന്‍ മീഡിയകള്‍ മത്സരിക്കുന്നു. ആരാണ്‌ ഇര? ആണോ പെണ്ണോ?ഭരണമേളകളില്‍ ഉല്‍ഘാടനത്തിനും തറക്കല്ലിടാനും മന്ത്രിക്ക്‌ നെറ്റിപ്പട്ടം കെട്ടിയ ആനയും ഇരുഭാഗത്തും താലപ്പൊലിയുമായി സെറ്റ്‌ സാരിയുടുത്ത പെണ്ണുങ്ങളും! നാട മുറിക്കാന്‍ കത്രിക തളികയില്‍ നല്‍കാനും പെണ്ണ്‌! അംഗനവാടി ടീച്ചര്‍മാര്‍ക്ക്‌ ജില്ലാതല പരിപാടികളില്‍ ചുവപ്പ്‌ ജാക്കറ്റും സെറ്റ്‌ മുണ്ടും നിര്‍ബന്ധം!സഹകരണവാരാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ പെണ്ണിനെ റോഡിലൂടെ വേഷം കെട്ടിക്കുന്നു. സ്ഥാപനങ്ങളും സംഘടനകളും ചടങ്ങുകള്‍ കേമമാക്കാനും ആശ്രയിക്കുന്നത്‌ പെണ്ണഴകിനെ. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാമ്രാജ്യത്വ ശക്തികളും സോഷ്യലിസ്റ്റും ഉപയോഗിക്കുന്നത്‌ അത്‌ തന്നെ. സ്ത്രീ നഗ്നത മേപ്പൊടി ചേര്‍ക്കാതെ കമ്പോളമില്ല. മാസികയും വാരികയും മ്യൂസിക്‌ ആല്‍ബങ്ങളും എല്ലാം സ്ത്രീമയം. വഴിനടക്കണമെങ്കില്‍ ഇരുപുറവും സ്ത്രീ നഗ്നത കണ്ടേ പറ്റൂ! അല്ല ആസ്വദിച്ചേ പറ്റൂ!നമ്മുടെ പെണ്ണുങ്ങള്‍ ആടാന്‍ തയ്യാര്‍, ആരുടെ കൂടെയും കൂടാന്‍ തയ്യാര്‍. എന്നെ പീടിപ്പിച്ചോളൂ എന്നു വിളിച്ചു പറയുന്ന വേഷവും ആട്ടവും നോട്ടവും. കമ്പോളവും സാഹിത്യവും സിനിമയും മത്സരിക്കുന്നു, ബഹുഘോഷം. ആണിനെ ചൂണ്ടയിടാനുള്ള വേലത്തരങ്ങള്‍! സ്ത്രീ പീഢനങ്ങള്‍ വ്യാപകം. ആരാണ്‌ ഇര? ആണോ പെണ്ണോ?
ഇത്‌ അമിതമൊഴി

No comments: